Today: 16 Sep 2024 GMT   Tell Your Friend
Advertisements
കേരളത്തില്‍ പ്രവാസി പണം കൂടുതലെത്തുന്നത് കൊല്ലത്ത്
Photo #1 - India - Otta Nottathil - kerala_nri_money_kollam
തിരുവനന്തപുരം: കേരളത്തിലേക്ക് ഏറ്റവുമധികം പ്രവാസി പണം എത്തുന്നത് കൊല്ലം ജില്ലയിലേക്ക്. മലബാര്‍ മേഖലയ്ക്ക് പൊതുവിലും മലപ്പുറത്തിന് പ്രത്യേകിച്ചുമുണ്ടായിരുന്ന മേല്‍കൈ്ക മറികടന്നാണ് കൊല്ലം ജില്ല ഒന്നാമതെത്തിയിരിക്കുന്നത്. ഇന്‍റര്‍നാഷണല്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്മെന്‍റിന് വേണ്ടി പ്രമുഖ ഗവേഷകനായ എസ്. ഇരുദയരാജന്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

സംസ്ഥാനത്തെത്തുന്ന പ്രവാസി പണത്തില്‍ 17.8 ശതമാനവും കൊല്ലം ജില്ലയിലേക്കാണ് എത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ഇടുക്കി ജില്ലയാണ് ഏറ്റവും പിന്നില്‍. വിദേശത്തു നിന്ന് കേരളത്തിലേക്ക് കഴിഞ്ഞ വര്‍ഷം ആകെ 2,16,893 കോടി രൂപയാണ് എത്തിയത്. കൊവിഡിനു ശേഷം സംസ്ഥാനത്തേക്ക് വിദേശത്ത് നിന്ന് എത്തുന്ന പണത്തില്‍ ഗണ്യമായ വര്‍ധനവുണ്ട്. 2018 ല്‍ 85,092 കോടിയായിരുന്നു കേരളത്തിലേക്ക് എത്തിയത്.

അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം കണക്ക് പരിശോധിക്കുമ്പോള്‍ രണ്ടു ലക്ഷം കോടിയിലേക്ക് വര്‍ധിച്ചിരിക്കുകയാണ് സംസ്ഥാനത്ത് എത്തുന്ന പ്രവാസി പണത്തിന്‍റെ കണക്ക്. അഞ്ച് വര്‍ഷത്തിനിടെ 154 ശതമാനമാണ് വര്‍ധന. അതേസമയം, രാജ്യത്തെത്തുന്ന മൊത്തം വിദേശ പണത്തിന്‍റെ 21 ശതമാനം വിഹിതം കേരളത്തിലേക്കാണ്.
- dated 26 Aug 2024


Comments:
Keywords: India - Otta Nottathil - kerala_nri_money_kollam India - Otta Nottathil - kerala_nri_money_kollam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us